Sunday, April 10, 2011

Keralame, ninne njanenthu vilikendu???????

   "സംസ്കാരം" ! എന്താണ് ആ വാകിന്റെ യഥാര്‍ത്ഥ അര്‍ഥം? വളരെ ലളിതമായി പറഞ്ഞാല്‍ മനുഷ്യരുടെ പെരുമാറ്റ രീതികളെയാണ് സംസ്കാരം എന്ന വാക് കൊണ്ട് വിവക്ഷിക്കുന്നത്.  അങ്ങനെയെങ്ങില്‍ ഇതോ സാംസ്കാരിക കേരളത്തിന്റെ സംസ്കാരം? കേരളമേ ഇനി എനിക്ക് നിന്നെ അങ്ങനെ വിളിക്കാമോ? 

കേരളത്തില്‍ ബഹുഭൂരിപക്ഷം വരുന്ന ദളിത്‌ വിഭാഗങ്ങള്‍ ഇനിയും എന്തെല്ലാം സഹിക്കണം?  കേരളം ഒരു ഭ്രാന്താലയമാനെന്നു വീണ്ടും വീണ്ടും അടിവരയിട്ടു കൊണ്ടിരിക്കുന്ന സംഭവമാണ് ഇക്കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടത്.  സംഭവം നിസ്സാരമല്ല.  വര്‍ഷങ്ങളോളം ഒരു വകുപ്പിനെ സേവിച് ആ വകുപ്പിന്റെ മേധാവിയായി ഉയര്‍ന്നു വന്ന ഒരു ദളിതനെ  നാളത്രയും അദ്ദേഹം   ചെയ്ത സേവനങ്ങലെയെല്ലാം ഇല്ലായ്മ ചെയ്യുന്ന രീതിയിലുള്ള അപമാനമാണ് വകുപ്പിലെ കീഴുധ്യോഗസ്തര്‍ പ്രതിഫലമായി നല്‍കിയത്. സമൂഹത്തിലെ ഉന്നത സ്ഥാനത്തിരുന്ന, ഒരു വകുപ്പ് മേധാവി ആയിരുന്ന അദ്ധേഹത്തിന്റെ  അനുഭവം ഇതാനെങ്ങില്‍, അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന താഴേക്കിടയിലുള്ളവരുടെ അവസ്ഥ എന്തായിരിക്കും ? 

താമസ്കരിക്കപ്പെട്ടവര്‍   എന്നും താമസ്കരിക്കപെട്ടവരായി തന്നെ നിലനില്‍കും. വിദ്യാസംപന്നരായവര്‍  തന്നെയല്ലേ ഇതെല്ലാം ചെയ്തു കൂട്ടുന്നത്? അപ്പോള്‍ പിന്നെ വിദ്യ കൊണ്ട് എന്ത് പ്രയോജനം?  വിദ്യയിലൂടെയാണ്  ഒരു പരിധി വരെ സംസ്കാരം ഉടലെടുക്കുന്നതെങ്ങില്‍  ഈ അക്രമം കാട്ടി കൂട്ടിയവരിലും കണ്ടുനിന്നവരിലും വിദ്യാഭ്യാസം ഉള്ളവരായി ആരും ഉണ്ടായിരുന്നില്ലേ? വര്‍ണ വിവേചനത്തിന്റെ നാളുകള്‍  ശക്തമായി തിരിച്ചു വരുകയാണോ ശ്രീ നാരായണ ഗുരുവിന്റെയും സഹോദരന്‍ അയ്യപ്പന്റെയും  അയ്യങ്കാളിയുടെയും  നാട്ടില്‍? 

ഒരു നാള്‍ ഈ ഭൂമിയുടെ മുഴുവന്‍ അവകാശികള്‍ ആയിരുന്ന ജനവിഭാഗതെയാണ്  സംസ്കാര സംബന്നരെന്നു സ്വയം വിശേഷിപ്പിക്കുന്ന ഇക്കൂട്ടര്‍ അപമാനിക്കാനും അടിച്ചമര്‍ത്താനും ഇന്നും ശ്രമിച്ചു കൊണ്ടിരിക്കുന്നത്. നിരാശ്രയരായ, ആലംബഹീനരായ ദളിത്‌ ആദിവാസി വിഭാഗക്കാര്‍  തങ്ങളുടെ കഷ്ടപ്പാടുകളും പരിമിതികളും ന്യൂനതകളും മറികടന്നു  കൊണ്ട് എത്ര  പഠിച്ചാലും,   സ്വന്തം പരിശ്രമത്താല്‍ എത്ര ഉന്നത സ്ഥാനങ്ങളില്‍  എത്തിയാലും,  ഒരിക്കലും അന്ഗീകരിക്കപെടുന്നില്ല എന്നതാണ് സത്യം.   പ്രകൃതിയോടു ചേര്‍ന്നും മണ്ണില്‍ പണിയെടുത്തും പ്രകൃതി സമ്പത്തിനെ ചൂഷണം ചെയ്യാതെ ഓരോ കാലത്തിനും സ്ഥലത്തിനും അനുയോജ്യമായ രീതിയില്‍ ജീവിക്കാന്‍,  പ്രകൃതി ദൈവങ്ങളെ ആരാധിക്കാന്‍ , കൃത്യമായ നിയമങ്ങളും നിയമസംഹിതകളും പാലിച്ചു കൊണ്ട് ആര്‍കും ദ്രോഹമാകാതെ ആരെയും ദ്രോഹിക്കാതെ  ജീവിക്കാന്‍ കഴിഞ്ഞിരുന്ന ആദിവാസി ജനത എത്രയോ സംസ്കാര സംബന്നരായിരുന്നു.  മുതിര്‍ന്നവരെയും സ്ത്രീകളെയും ഉന്നത സ്ഥാനീയരെയും ബഹുമാനിക്കാന്‍ അവരെ ആരും പടിപ്പിക്കെണ്ടാതില്ലായിരുന്നു.  സഹജീവികളെ സ്നേഹിക്കാനും എല്ലാവരോടും കരുണ കാണിക്കാനും അവരെപ്പോലെ കഴിവുള്ളവര്‍ വേറെ ഈ ഭൂമുഖത്ത് തന്നെ ഇല്ലായിരുന്നു എന്ന് വേണമെങ്ങില്‍ പറയാവുന്നതാണ്. എല്ലാറ്റിനും ഉപരിയായി അമ്മ പെങ്ങന്മാരെ തിരിച്ചറിയാനും മക്കളെ അച്ചടക്കത്തോടെ വളര്‍ത്താനും അവര്‍ക്ക് അറിയാമായിരുന്നു .  ഇന്നത്തെ സമൂഹത്തിനു മേല്‍പ്പറഞ്ഞ ഗുണഗണങ്ങള്‍ എല്ലാം ഗുണ പാഠ കഥകളില്‍ വായിചെടുക്കാനേ കഴിയൂ എന്നത് പരമമായ ഒരു സത്യമാണ്.  

നാട്ടിന്‍ പുറങ്ങളിലെ വിദ്യാലയങ്ങളിലോ അന്തര്‍ ദേശീയ നിലവാരമുള്ള  സര്‍വ കലാശാലകളിലോ പഠിച്ചു ബിരുദവും ബിരുദാനന്തര ബിരുദവും നേടിയതിന്റെ ഫലമായല്ല ആദിവാസികളും മറ്റ് ദളിറ്റ് വിഭാഗങ്ങളും ഇത്രയും സമ്പന്നമായ സംസ്കാരതിനുടമകള്‍ ആയത്.  സംസ്കാരം അവരുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുള്ള ഒന്നാണ്.  എപ്പോഴെല്ലാം പുറത്തു നിന്നുള്ളവരുടെ  ഇടപെടലുകള്‍ ഈ വിഭാഗത്തിന് നേര്‍ക് ഉണ്ടായിട്ടുണ്ടോ അവിടെയെല്ലാം  അവരുടെ സംസ്കാരത്തിന്റെയും  കാലാകാലങ്ങളായി കാത്തുസൂക്ഷിച്ചു പോരുന്ന ഉന്നതങ്ങളായ മൂല്യങ്ങളുടെയും  ച്യുതി നമുക്ക് ദര്സിക്കാവുന്നതാണ് .

പ്രിയമുള്ളവരേ, ഒന്ന് ഉറക്കെ  ചിന്തിക്കൂ , എന്താണ് യഥാര്‍ത്ഥ സംസ്കാരം?പ്രായത്തിനും സ്ഥാനത്തിനും അര്‍ഹിക്കുന്ന പ്രാധാന്യം കൊടുക്കാതിരിക്കലാണോ യഥാര്‍ത്ഥ സംസ്കാരം?  ദളിത്‌ വിഭാഗത്തില്‍ പെട്ട  ഉദ്യോഗസ്ഥന്‍ ഉപയോഗിച്ച ഓഫീസ് മുറിയും ഔദ്യോഗിക വാഹനവും ചാണക വെള്ളം തളിച്ച്  ശുദ്ധി വരുത്തുവാന്‍ മാത്രം അശുദ്ധി ഉള്ളത് ആ ഉധ്യോഗസ്തനാണോ  അതോ കീഴുദ്യോഗസ്തരുടെ മനസിനാണോ?  നിയമങ്ങള്‍ നിയമങ്ങളുടെ വഴിക്കും ആളുകള്‍ അവരുടെ വഴിക്കും ആണെന്ന് ഏതായാലും ഉറപ്പായി. ദളിത്‌ വിഭാഗത്തില്‍ പെട്ടയാളുടെ  പ്രശ്നമായതിനാലാകാം, പത്രങ്ങളും മറ്റു മാധ്യമങ്ങളും പോലും  ഇക്കാര്യത്തില്‍ മൌനം പാലിക്കുന്നത്.  മനുഷ്യാവകാശ കമ്മീഷന്‍ ഇക്കാര്യത്തില്‍ എന്ത് തീരുമാനമെടുക്കും എന്ന് കണ്ടറിയാം..........

ഉന്നത സ്ഥനീയാരായ ആദിവാസി ദളിത്‌ വിഭാഗത്തില്‍ പെടുന്നവരോട് ഒരു മുന്നറിയിപ്പ്. .  കരുതിയിരുന്നോളൂ . നിങ്ങള്‍കും ഗതി ഇത് തന്നെ!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!









No comments:

Post a Comment