Sunday, December 15, 2013

Vetta - Kavitha

വേട്ട നാം തീരെ പഠിച്ചതല്ലെങ്കിലും
വേട്ടയ്ക്ക് നാമിന്നു മുന്നിലാണ്
അന്നം തേടി അലഞ്ഞൊരു നാളില്‍
ഉന്നം വച്ചു മൃഗ വേട്ട
ആയുധമങ്ങനെ ശീലിച്ചൂ
ആഹാരത്തിനു വകയാക്കാന്‍
കാലം കൈവിട്ടൊരു നാളില്‍ 
കാടരെ വെല്ലും വേട്ടയുമായ്
നാട്ടരിറങ്ങി പല വഴിയില്‍
വേട്ടകള്‍ അങ്ങനെ  പലവിധമായ്
നാരീ വേട്ട , ശിശു വേട്ട
നരവേട്ട നിരവധി ചുറ്റുമുണ്ട്
വനവേട്ട മൃഗവേട്ടഎന്നിങ്ങനെ 
"വല"വേട്ടയും തീരെ പിന്നിലല്ല
വായുവും ഭൂമിയും വെള്ളം വെളിച്ചവും
വാനവും വേട്ടക്കതീതമല്ല
ആയുധമില്ലാ വേട്ടക്കാരാം
ആരാചാന്മാര്‍ ഒരുകൂട്ടര്‍  
നിണം ഓലുന്നൊരു ലഹരിക്കായ് 
നാണം കേട്ട് നടക്കുന്നു
സങ്കടമെന്തിനു തോന്നേണ്ടൂ ?
സന്തോഷിക്കാന്‍ വകയില്ലേ ? 
വേട്ട നാം തീരെ പഠിച്ചതല്ലെങ്കിലും
വേട്ടയ്ക്ക് നാം ഇന്ന് മുന്നിലാണ്.